മദ്രസത്തുല്‍ ബദ്‌രിയ്യ 75-ാം വാര്‍ഷികം ഞായറാഴ്ച സമാപിക്കും

കൊയിലാണ്ടി: തലമുറകള്‍ക്ക് മത വിദ്യാഭ്യാസം പകര്‍ന്ന കൊയിലാണ്ടിയിയെ പ്രഥമ മദ്രസയായ ബദ്‌രിയ്യയുടെ ഒരു വര്‍ഷം നീണ്ടു നിന്ന 75-ാം വാര്‍ഷികത്തിന് മാര്‍ച്ച് 3ന് ഞായറാഴ്ച സമാപനം കുറിക്കും. ഉച്ചക്ക് 2ന് നടക്കുന്ന പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, പൂര്‍വ്വ അധ്യാപകര്‍ക്കും, മുതിര്‍ന്നവര്‍ക്ക് ആദരവും നടത്തും. പാണക്കാട് സയ്യിദ് ഹമീദി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ഉസ്താദ് അബ്ദുല്ല സലീം വാഫി മുഖ്യപ്രഭാഷണവും സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മുഖ്യാതിഥിയുമാവും. തുടര്‍ന്ന് മന്‍സൂര്‍ പുത്തനത്തണിയും സംഘവും, സൂഫി ഗസലും അവതരിപ്പിക്കും. 1948ല്‍ പ്രദേശത്തുകാരനായ കെ.പി പക്രകുട്ടി ഹാജിയുടെ ശ്രമ ഫലമായാണ് സ്ഥാപനം പിറവി കൊള്ളുന്നുത്. 1953 ല്‍ സ്വന്തം കെട്ടിടം നിര്‍മ്മിക്കുകയും
തുടര്‍ന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.

വലിയ മദ്രസയെന്ന ചുരക്ക പേരിലാണ് ഇന്നും ബദ്‌രിയ്യ അറിയപ്പെടുന്നത്. ഒന്നാം ക്ലാസ് മുതല്‍ 12 ക്ലാസ് വരെ മദ്രസയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴ്ല്‍ അഫ്ഌല്‍ ഉലമ, സംസ്ഥാന സര്‍ക്കാറിന്റെ പ്ലസ്ടു കോഴ്‌സും സമസ്തയുടെ ഫാളില, ഫളീല കോഴ്‌സും സ്ഥാപനത്തില്‍ നടന്നു വരുന്നു.
