പള്ളിക്കരയിലും കോഴിപ്പുറത്തും ഭ്രാന്തൻ നായയുടെ ശല്യം: “സൗഹൃദം പള്ളിക്കര” ഒപ്പുശേഖരണം ആരംഭിച്ചു

പയ്യോളി: തിക്കോടി പഞ്ചായത്തിലെ പള്ളിക്കര, കോഴിപ്പുറം പ്രദേശങ്ങളിൽ ഭ്രാന്തനായയുടെ ഉപദ്രവം ജനങ്ങൾ ഭീതിയിൽ. “സൗഹൃദം പള്ളിക്കര” നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. പ്രദേശത്ത് ടൂവീലറിലും, കാൽനടയായോ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. രാത്രികാലങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കടിച്ചുകീറുകയും, ചെരിപ്പുകൾ കടിച്ച് കൊണ്ട്പോവുകയും ആളുകളെ കടിക്കുന്നതും നിത്യ സംഭവമായിരിക്കുകയാണ്.

തൊട്ടടുത്തുള്ള ഹൈസ്കൂളിലും, യുപി സ്കൂളിലും, മദ്രസകളിലും കുട്ടികൾക്ക് പോകാൻ പറ്റാത്ത സാഹചര്യവുമുണ്ട്. രാത്രികാലങ്ങളിൽ നായ്ക്കളുടെ ഒരിയിടൽ കാരണം കുട്ടികളുടെ പഠനം വരെ മുടങ്ങിയിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് “സൗഹൃദം പള്ളിക്കര” യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി വരികയാണ്. പഞ്ചായത്ത് അധികൃതരെ കണ്ട് പരിഹാര മാർഗ്ഗത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
