എം ടി വാസുദേവൻ നായർക്ക് ആശംസയുമായി എം എ ബേബി
കോഴിക്കോട്: നവതി ആഘോഷിച്ച എം ടി വാസുദേവൻ നായർക്ക് ആശംസയുമായി സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിലെത്തിയ ബേബി സ്‌നേഹാശംസ അർപ്പിച്ചു. ആരോഗ്യകാര്യങ്ങൾ അന്വേഷിച്ച ബേബി എം ടിയ്ക്കും ഭാര്യ കലാമണ്ഡലം സരസ്വതിക്കും സ്‌നേഹസമ്മാനങ്ങളും നൽകി.

തിരൂരിലെ തുഞ്ചൻ പറമ്പിന്റെ വികസനത്തിന് ആവശ്യമായ കാര്യങ്ങൾ എം ടി സൂചിപ്പിച്ചു. ഭാര്യ ബെറ്റിക്കൊപ്പമാണ് ബേബി എത്തിയത്. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം എം ഗിരീഷ്, ജില്ലാകമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ, പുരുഷൻ കടലുണ്ടി എന്നിവരും കൂടെയുണ്ടായിരുന്നു.

