KOYILANDY DIARY.COM

The Perfect News Portal

എം. ദാസന് നാടിന്റെ സ്മരണാഞ്ജലി

ഒഞ്ചിയം: സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസന് നാടിന്റെ സ്മരണാഞ്ജലി. 21ാം ചരമവാർഷികദിനത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ പൊതുസമ്മേളനവും എം. ദാസന്റെ ജന്മനാടായ നെല്യങ്കരയിൽ സിപിഐ (എം) ബ്രാഞ്ച് ഓഫീസിനായി നിർമിച്ച എം. ദാസൻ സ്മാരകമന്ദിരവും മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്മൃതിമണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ. കെ. ലതിക പുഷ്പചക്രം സമർപ്പിച്ചു.
ഏരിയാ സെക്രട്ടറി ടി. പി. ബിനീഷ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി. ഭാസ്കരൻ, കെ. കെ. ദിനേശൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ആർ ഗോപാലൻ, വി. പി. ഗോപാലകൃഷ്ണൻ, പി. പി. ചന്ദ്രശേഖരൻ, കെ. പി. ഗിരിജ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു. ചോറോട് നിന്ന്‌ ആരംഭിച്ച പ്രകടനം നെല്യങ്കരയിൽ സമാപിച്ചു. എം. ദാസൻ മന്ദിരത്തിൽ ഒരുക്കിയ വി. കെ. ഗോവിന്ദൻ, എ. രാമകൃഷ്ണൻ വായനശാല ഗ്രന്ഥാലയവും പി. കുഞ്ഞികൃഷ്ണൻ സ്മാരക ഹാളും, തുളസീനാഥിന്റെ സ്മരണാർഥം നെല്യങ്കര ചാരിറ്റബിൾ സൊസൈറ്റിയും നാടിന് സമർപ്പിച്ചു. കെ. പി. ഗോപിനാഥ് പതാക ഉയർത്തി. ഓസ്കാർ മനോജിന്റെ നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി.

 

Share news