നാഗരികത്തിൽ എം. ടി. ഫിലിം ഫെസ്റ്റിവൽ നടന്നു
കൊയിലാണ്ടി: നഗരസഭയുടെ ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നാഗരികത്തിൽ എം. ടി. ഫിലിം ഫെസ്റ്റിവൽ നടന്നു. കടവ്, ഓളവും തീരവും, നിർമ്മാല്യം എന്നീ സിനിമകളായിരുന്നു ടൗൺ ഹാളിൽ പ്രദർശിപ്പിച്ചത്. കുമരനല്ലൂരിലെ കുളങ്ങൾ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

വൈകീട്ട് നടന്ന സാംസ്കാരിക സദസ്സ് ചലച്ചിത്ര നടൻ അഡ്വ: സി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ. എ. ഇന്ദിര, രജീഷ് വെങ്ങളത്തു കണ്ടി, ജിഷ, മെമ്പർ സെക്രട്ടറി വി. രമിത, എൻ. ഇ. ഹരികുമാർ, വി. കെ. രേഖ, സി. ഡി. എസ് അധ്യക്ഷ കെ. കെ. വിബിന, എം. പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
