KOYILANDY DIARY.COM

The Perfect News Portal

വയനാട് പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ്

കണ്ണൂർ: വയനാട് പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കർണാടക ചിക്കമംഗളൂരു സ്വദേശികളായ സുന്ദരി, ലത എന്നിവർക്കെതിരെയാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ്. കണ്ണൂർ സിറ്റി പൊലീസാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്നാണ് നോട്ടീസ്. ഇവർക്കായി പെരിയയിലെ ഉൾക്കാടുകളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റമുട്ടലിൽ പൊലീസ് 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിരുന്നു.

 

ഉണ്ണിമായ, ചന്ദ്രു എന്നിവരാണ് പൊലീസ് പിടിയിലായത്. പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും കണ്ണുവെട്ടിച്ച്  തലപ്പുഴയിലും പെരിയയിലും വിലസിയ  മാവോയിസ്റ്റുകളിൽ രണ്ടുപേരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്.

Advertisements
Share news