ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി ഉറപ്പാക്കി ഇടതുപക്ഷ സർക്കാർ
.
ഒരു കാലത്ത് ഭിന്നശേഷിക്കാരെ തീർത്തും അവഗണിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി കേരളം വളരേയേറെ മാറി. പ്രത്യേകിച്ചും ഭിന്നശേഷിക്കാരുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റങ്ങളാണുണ്ടായത്. കേരളത്തിലെ ഭിന്നശേഷിക്കാർക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കുമായി നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്.

മുൻപ് ഭിന്നശേഷിക്കാർക്ക് ലഭിച്ചിരുന്ന 600 രൂപ പെൻഷൻ 2000 രൂപയായി സർക്കാർ ഉയർത്തി. നിലവിൽ 3.39 ലക്ഷം മനുഷ്യർക്ക് ഈ പെൻഷൻ പ്രതിമാസം മുടങ്ങാതെ ലഭിക്കുന്നുണ്ട്. വിദ്യാകരണം പദ്ധതിയിലൂടെ വിദ്യാഭ്യാസം പണമുള്ളവരുടെ മാത്രം കുത്തകയല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് 285-ലധികം കുട്ടികളെ സർക്കാർ ചേർത്തുപിടിക്കുന്നു. കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക് സാമ്പത്തിക സഹായമായി പ്രതിമാസം 600 രൂപ വീതം ആശ്വാസകിരണം പദ്ധതിയിലൂടെ നൽകിവരുന്നു. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഹൈടെക് ഉപകരണങ്ങൾ നൽകുന്നതിനായി പ്രാപ്തി എന്ന പദ്ധതിയും അനാഥരായ കുട്ടികൾക്ക് തുണയാകാൻ സ്നേഹപൂർവ്വം എന്ന പദ്ധതിയും സർക്കാർ നടപ്പിലാക്കുന്നുണ്ട്.

ഈ പദ്ധതികളൊന്നും വെറും സൗജന്യങ്ങളല്ലെന്നും മറിച്ച് അത് ജനങ്ങളുടെ അവകാശവും സാമൂഹ്യനീതിയുടെ ഭാഗമാണെന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്. ഭിന്നശേഷി എന്നത് ഒരു കുറവാണെന്ന പഴയ ധാരണ തിരുത്തി പകരം ആരും തനിച്ചല്ല ഒപ്പമുണ്ട് ഞങ്ങൾ എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഒരു രാഷ്ട്രീയ പ്രതിജ്ഞയായാണ് മാറിയത്.




