പയ്യോളിയിൽ ഗവർണർക്കെതിരെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
പയ്യോളി: പയ്യോളിയിൽ ഗവർണർക്കെതിരെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ സംഘപരിവാർ അനുകൂല ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ “മിസ്റ്റർ സംഘി ഖാൻ ഇത് കേരളമാണ്” മുദ്രാവാക്യം ഉയർത്തിയാണ് എൽഡിഎഫ് പയ്യോളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

സിപിഐഎം ഏരിയ സെക്രട്ടറി എം. പി. ഷിബു ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി. നേതാവ് എം. കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. ഡി. ദീപ, ചന്തു മാസ്റ്റർ, സി.പി.ഐ നേതാവ് സന്തോഷ് കുന്നുമ്മൽ, എൻ.സി. പി മണ്ഡലം പ്രസിഡണ്ട് എൻ. സി. ബാലകൃഷ്ണൻ, കോൺഗ്രസ് എസ് നേതാവ് കെ. കെ കണ്ണൻ, ഐ.എൻ.എൽ പ്രസിഡണ്ട് ഖാലിദ് പയ്യോളി എന്നിവർ സംസാരിച്ചു. വി.എം. ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.
