KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ജനസാഗരം തീർത്ത് LDF വികസന മുന്നേറ്റ ജാഥ

.
കൊയിലാണ്ടി: വൈദേശിക ശക്തികൾക്കെതിരെ പോരാടിയ കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാരുടെ ഓർമ്മകൾ ഓളം തള്ളുന്ന വീഥിയിലൂടെ എത്തിയ  എൽഡിഎഫ് വടക്കൻ മേഖലാജാഥയ്ക്ക് കൊയിലാണ്ടിയിൽ ആവേശോജ്വല സ്വീകരണം. തിറയാട്ടകാലത്തിൻ്റെ സ്മരണകളുണർത്തുന്ന തെയ്യവും ശിങ്കാരിമേളങ്ങളും മുത്തുക്കുടകളും വർണബലൂണുകളുമായി നേതാക്കളും പ്രവർത്തകരും ഒത്തുചേർന്ന് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തു നിന്ന് ജാഥയെ സ്വീകരിച്ചു. ജാഥാ ലീഡർ എം വി ഗോവിന്ദനെ മുൻ എംഎൽഎ മാരായ പി വിശ്വൻ മാസ്റ്റർ ഷാൾ അണിയിച്ചും, കെ ദാസൻ ബൊക്കെ നൽകിയും സ്വീകരിച്ചു. തുറന്ന ജീപ്പിൽ വി വസീഫ്, പി വിശ്വൻ, കെ കെ മുഹമ്മദ് എന്നിവർക്കൊപ്പം ജാഥാ ലീഡറെ ബസ്റ്റാൻ്റ് പരിസരത്തെ സ്വീകരണ കേന്ദ്രത്തിലേക്കാനയിച്ചു.
.
.
.
 സ്വീകരണ കേന്ദ്രത്തിൽ കതിനാ വെടികളോടെയും മിനിറ്റുകളോളം നീണ്ട വൻ വെടിക്കെട്ടോടെയും മുദ്രാവാക്യം വിളികളോടെ ജാഥയെ സ്വീകരിച്ചു. സംസ്ഥാനത്ത് ഒരു മൂന്നാമൂഴത്തിന് എൽഡിഎഫ് തയ്യാറാണെന്നറിയിച്ചു കൊണ്ടുള്ളവൻ ജനക്കൂട്ടമായിരുന്നു സ്വീകരണ സ്ഥലത്തെത്തിയത്. കൈക്കുഞ്ഞുങ്ങളുമായുള്ള അമ്മമാരും വിദ്യാർത്ഥികളും യുവാക്കളടക്കം വൻ ജനാവലി ഉത്സവങ്ങളും വിവാഹങ്ങളുമെല്ലാം നിറഞ്ഞ ഞായറാഴ്ചയായിട്ടു കൂടി കൊയിലാണ്ടിയിലെ സ്വീകരണ കേന്ദ്രത്തിലെത്തിയിരുന്നു.
.
 .
സ്വീകരണ കേന്ദ്രത്തിൽ എൽ ഡി എഫ് മണ്ഡലം ചെയർമാൻ രാമചന്ദ്രൻ കുയ്യാണ്ടി അധ്യക്ഷനായി. സി പി ഐ എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, പയ്യോളി ഏരിയാ സെക്രട്ടറി എം പി ഷിബു എന്നിവർ ജാഥാ ലീഡറെ ഹാരാർപ്പണം ചെയ്തു. നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ ജാഥാ ലീഡറെ സ്വീകരിക്കാനായി വേദിയിലാണ്ടായിരുന്നു. എൽ ഡി എഫ് നേതാക്കളായ ഡി ദീപ, എം പി ശിവാനന്ദൻ, ഇ കെ അജിത്ത്, പി എം കെ അബ്ദുള്ള, കെ ജീവാനന്ദൻ, കെ സത്യൻ, പി സത്യൻ, സി അശ്വനി ദേവ്, പി ബാബുരാജ്, കെ ഷിജു, കെ ടി എം കോയ, എം റഷീദ് എന്നിവരും
.
എൽ ഡി എഫിലെ പാർട്ടികളായ സി പി ഐ എം, സി പി ഐ, ആർ ജെ ഡി, എൻ സി പി, ഐഎൻഎൽ, കേരള കോൺഗ്രസ് എം തുടങ്ങിയവയിലെ മണ്ഡലം നേതാക്കളും പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിമാരും ഷാളയണി ച്ചു. ജാഥാ ലീഡർക്ക് പുറമെ ജാഥാംഗങ്ങളായ പി പി സന്തോഷ് കുമാർ, എ ജെ ജോസഫ്, വടകോട് മോനിച്ചൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ കെ കെ മുഹമ്മദ് സ്വാഗതം പറഞ്ഞു.
Share news