KOYILANDY DIARY.COM

The Perfect News Portal

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തെരഞ്ഞെടുപ്പിന് നേരത്തെ തന്നെ എല്‍ഡിഎഫ് തയ്യാറെടുത്തതാണ്. ബന്ധപ്പെട്ട പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. രണ്ട് അസംബ്ലി മണ്ഡലങ്ങളിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യം. യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിയുന്നത്ര വേഗത്തില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കും. ജില്ലകളുടെ നിലപാട് മനസിലാക്കി വളരെ വേഗത്തില്‍ അറിയിക്കും. വയനാട് നല്ല ഫലം ഉണ്ടാകുന്ന വിധം മുന്നണി വളരും. സംസ്ഥാന സര്‍ക്കാര്‍ തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജനങ്ങള്‍ അത് മനസിലാക്കി തന്നെ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news