KOYILANDY DIARY.COM

The Perfect News Portal

മണിപ്പുരിന്റെ സമാധാനത്തിനായി എൽഡിഎഫ്‌ കൂട്ടായ്‌മ

തിരുവനന്തപുരം: മണിപ്പുരിന്റെ സമാധാനത്തിനായി എൽഡിഎഫ്‌ കൂട്ടായ്‌മ. മണിപ്പുരിൽ നടക്കുന്ന കലാപത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ പ്രതിഷേധിച്ച്  ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ കൂട്ടായ്‌മ നടത്തി. സമൂഹത്തിന്റെ നാനാ മേഖലകളിലുള്ളവർ കൂട്ടായ്‌മയിൽ പങ്കെടുത്തു.
പാളയം രക്തസാക്ഷി മണ്ഡപത്തിന്‌ സമീപം എൽഡിഎഫ്‌  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്‌മ സിപിഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി ഇ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ (എം) ജില്ലാ സെക്രട്ടറി വി. ജോയി അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട്‌ രാധാകൃഷ്‌ണൻ, ഡോ. എ. നീല ലോഹിതദാസ്‌, ഉഴമലയ്‌ക്കൽ വേണുഗോപാൽ, വി. സുരേന്ദ്രൻ പിള്ള, തമ്പാനൂർ രാജീവ്‌, ആർ. സതീഷ്‌കുമാർ, ഫിറോസ്‌ ലാൽ, പൂജപ്പുര രാധാകൃഷ്‌ണൻ, ആട്ടുകാൽ അജി, പാളയം രാജൻ എന്നിവർ സംസാരിച്ചു. ജൂലൈ അഞ്ചിന്‌ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

 

Share news