KOYILANDY DIARY

The Perfect News Portal

പിഷാരികാവ് ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി അടിയന്തിരമായി ഏറ്റെടുക്കണം: ഭക്തജന സമിതി

കൊയിലാണ്ടി:കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ പേരിൽ രശീതി അടിച്ച് ഭക്തജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ച് ക്ഷേത്രത്തിന്റെ മുൻ വശത്ത് വാങ്ങിച്ച വസ്തു സ്വകാര്യ വ്യക്തികൾ കൈവശം വെക്കുന്നത് ശരിയല്ലെന്ന് കോടതി ഉത്തരവിട്ടിട്ടും പ്രസ്തുത ഭൂമി ദേവസ്വം ഏറ്റെടുക്കാതെ ഒത്തുകളി നടത്തുന്നതിനെതിരെ ഭക്തജന സമിതി പ്രതിഷേധവുമായി രംഗത്ത്.
ഭൂമിമഏറ്റെടുക്കാത്തത് ഭഗവതിയേയും ഭക്തജനങ്ങളേയും അവഹേളിക്കുന്നതിന് തുല്യമാണന്നും ഉടൻതന്നെ ക്ഷേത്ര ഭരണാധികാരികൾ ഭൂമി ഏറ്റെടുക്കുന്നതിന്ന്  നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ദേവസ്വം ഭരണസമിതിക്കെതിരെ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുവാനും പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ പത്താലത്ത് ബാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.
മുൻ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ മരളൂർ, ടി.ടി. നാരായണൻ, ജനറൽ സെക്രട്ടറി ശിവദാസൻ പനച്ചികുന്ന്, എ ശ്രീകുമാരൻ നായർ, വിനയൻ കാഞ്ചന, ഭാഗ്യചന്ദ്രൻ ചെമ്പോട്ടിൽ, എം. ടി. ഷിനിൽകുമാർ, എം. രാജീവൻ, ദാമോധരൻ കുറ്റ്യത്ത്, പി.വി. ജയാനന്ദൻ , സുനിൽ എടക്കണ്ടി എന്നിവർ സംസാരിച്ചു.