kVVES ഭക്ഷ്യ സുരക്ഷാ ലൈസൻസ് ആന്റ് റജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും. ഫുഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്റും സംയുക്തമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് ആന്റ് റജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു. മാർച്ച് 19ന് തിങ്കളാഴ്ച കാലത്ത് 11.30 മുതൽ 3.30 വരെ വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. പി. എഫ്.എ. രജിസ്ട്രേഷൻ ആവശ്യമുള്ള കൊയിലാണ്ടി മുൻസിപാലിറ്റി, നന്തി, മൂടാടി, ചെങ്ങോട്ടുകാവ്, പൊയിൽക്കാവ്, വെങ്ങളം, പൂക്കാട്, തിരുവങ്ങൂർ, കന്നൂര് കാപ്പാട്, ചേലിയ, അരിക്കുളം എന്നിവിടങ്ങളിലെ കച്ചവടക്കാർക്ക് കേമ്പിൽ എത്തി ലൈസൻസ് എടുക്കാവുന്നതാണ്.
വാർഷിക വിറ്റ് വരവ് 12 ലക്ഷത്തിന് താഴെയുള്ള വ്യാപാരികൾക്ക് ഒരു വർഷത്തേക്ക് 100 രുപ ഫീസ്, പി.എസ്.എസ്. വാർഷിക വിറ്റുവരവ് 12 ലക്ഷത്തിനു മുകളിൽ ലൈസൻസ് ഫീസ് 2000 രൂപ ഒരു വർഷം. ആവശ്യമായ രേഖകൾ പൂരിപ്പിച്ച അപേക്ഷാ ഫോറം, ഐഡന്റി കാർഡിന്റെ അസ്സൽ ഫോട്ടോ സ്റ്റാറ്റ് കോപ്പി, 2017-18 ലെ ഡി.എസ്.ഒ. ലൈസൻസ് രശീതി കോപ്പി, ഭക്ഷണ നിർമ്മാണവുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ്, അവരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വെള്ളം പരിശോധിച്ച റിപ്പോർട്ട് അപേക്ഷാ ഫോറത്തിന് വ്യാപാര ഭവൻ ഓഫീസുമായി ബന്ധപ്പെടണം –

