KOYILANDY DIARY.COM

The Perfect News Portal

കുട്ടിക്കൂട്ടം ” സ്നേഹ സoഗമം” മൂന്നാo വാർഷികം ആഘോഷിച്ചു

കുട്ടിക്കൂട്ടം ” സ്നേഹ സoഗമം” മൂന്നാo വാർഷികം ആഘോഷിച്ചു. ബാലുശ്ശേരി : ഓൺലൈൻ പഠനത്തിൻ്റെ കാണാമറയത്തെ പരിശീനലനത്തിൻ്റെ കുട്ടിക്കൂട്ടം സ്നേഹ സoഗമം കുട്ടികളുടെ കഥാനായകനായ ഡോ. കെ ശ്രീകുമാർ  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് അധ്യക്ഷയായി. ഓൺലൈൻ പഠനത്തിയി കാണാമറയത്തെ പരിശിലനം കുട്ടിക്കൂട്ടം എന്ന പേരിൽ 2 വർഷം മുമ്പ് പഞ്ചായത്ത് അസി. സെക്രട്ടറി കൂടിയായ കെ.കെ ഷിബിൻ്റെ നേതൃത്വത്തിൽ തികച്ചും സൗജന്യമായി ആരംഭിച്ച പരിപാടിയായിരുന്നു ഇത്.
അഞ്ച് പഞ്ചായത്തുകളിലായി മെഡിക്കൽ ബെഡും ഒരു കുടുoബത്തിന് വീൽ ചെയറും നൽകി. കുട്ടികൾ ദിവസവും നിക്ഷേപിച്ച് വച്ചിരുന്ന നാണയത്തുട്ടുകൾ ഉപയോഗിച്ച് കൊണ്ടാണ് ഇതിനായി പണം കണ്ടെത്തിയത്. ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഷിബിൻ മുടങ്ങാതെ പരിശീലനം നൽകുന്നുണ്ട്.
Share news