KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീക്ക് ആസ്ഥാന മന്ദിരം നിർമിക്കും

തിരുവനന്തപുരം: കുടുംബശ്രീയ്ക്ക്‌ ആസ്ഥാന മന്ദിരം നിർമിക്കാൻ തിരുവനന്തപുരം ചെറുവയ്ക്കൽ വില്ലേജിൽ റവന്യൂ വകുപ്പ്‌ 14.99 സെന്റ്‌ ഭൂമി അനുവദിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അപേക്ഷ പരിഗണിച്ചാണിത്‌. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി തദ്ദേശവകുപ്പിന് ഉപയോഗാനുമതി നൽകിയാണ്‌ ഉത്തരവിറക്കിയത്‌.

 

 

ഭൂമി അനുവദിച്ച് ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന നിബന്ധനയുമുണ്ട്‌. നിലവിൽ മെഡിക്കൽ കോളേജിന്‌ സമീപം ട്രിഡ റീഹാബിലിറ്റേഷൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വാടകയ്ക്കാണ്‌ കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌.

Share news