കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ഓണം വിപണനമേളക്ക് തുടക്കമായി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു. നഗരസഭ ഇ.എൺ.എസ് ടൗൺ ഹാളിൽ ആരംഭിച്ച മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങൾ, ഭിന്നശേഷി മേഖലയിലെ വിവിധ സ്ഥാപനങ്ങളൾ, സർക്കാർ ഏജൻസികൾ ഒരുക്കുന്ന സ്റ്റാളുകൾ മേളയെ ആകർഷകമാക്കുന്നു. ഉദ്ഘാടന പരിപാടിയിൽ നഗരസഭ വെസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. ഷിജു, കെ.എ. ഇന്ദിര, കൌൺസിലർ വത്സരാജ് കേളോത്ത്, കുടുംബശ്രീ മെമ്പർ സെക്രട്ടറി വി. രമിത, സി.ഡി.എസ്. അധ്യക്ഷന്മാരായ കെ.കെ.വി ബിന, എം.പി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു.
