കുടുംബശ്രീ, അയൽകൂട്ട അംഗങ്ങളുടെ കൂട്ടായ്മ (എന്നിടം)

കൊയിലാണ്ടി: പന്തലായനി സെൻട്രൽ കുടുംബശ്രീ, അയൽകൂട്ട അംഗങ്ങളുടെ സാംസ്ക്കാരിക കൂട്ടായ്മ (എന്നിടം) 14ാം വാർഡ് വെള്ളിലിട്ട് അംഗൻവാടിയിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപ്പാട്ട് ഉത്ഘാടനം ചെയ്തു. മഴക്കാല രോഗ പ്രതിരോധ മുന്നൊരുക്കത്തെ കുറിച്ച് ജെ എച്ച് ഐ രാജീവൻ ക്ലാസ്സെടുത്തു. ADS സെക്രട്ടറി റീന അദ്ധ്യക്ഷത വഹിച്ചു.
