KOYILANDY DIARY

The Perfect News Portal

KSTA പ്രവർത്തക കൺവൻഷനും യാത്രയയപ്പും

കൊയിലാണ്ടി: പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന് കരുത്ത് പകരുക എന്ന സന്ദേശവുമായി വർത്തമാനകാല സാമൂഹിക സാഹചര്യത്തിൽ കരുത്തുറ്റ സംഘടനാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി KSTA കൊയിലാണ്ടി സബ്ബ്ജില്ലാ പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു. KSTA ജില്ലാ ജോയിന്റ് സെക്രട്ടറി വി. പി. രാജീവൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് കെ. രവി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സബ്ബ്ജില്ലയിലെ യൂണിറ്റ് കൺവീനർമാർ, ബ്രാഞ്ച് അംഗങ്ങൾ, സബ്ബ്ജില്ല് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.  സെക്രട്ടറി ആർ. എം. രാജൻ സ്വാഗതവും കെ.എം. ലൈല നന്ദിയും പറഞ്ഞു.

സ്തുത്യർഹമായ അധ്യാപനത്തിലൂടെ വിദ്യാഭ്യാസ മേഖലയിലയിൽ നിറസാന്നിദ്ധ്യമായിരുന്ന സർവ്വീസിൽ നിന്ന് വിരമിക്കുന്ന 16 അധ്യപകർക്ക് കമമിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ‘യാനം’ എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനം KSTA മുൻ ജില്ലാ സെക്രട്ടറി എ. എം. മൂത്തോറൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  വി. സിദ്ദീഖ് അദ്ധ്യക്ഷതവഹിച്ചു.
നഗരസഭ വിദ്യഭ്യാസ സ്റ്റന്റിംഗ കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ ഉപഹാര സസമർപ്പണം നടത്തി.

ജില്ലാ എസക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. കെ. രഘുനാഥ്, വി. പി. രാജൻ കെ. മായൻ കമ്മിററി അംഗങ്ങളായ എസ്. അനിൽകുമാർ, സബ്ബ ജില്ലാ സെക്രട്ടറി ആർ എം. രാജൻ എന്നിവർ സംസാരിച്ചു.  എക്‌സിക്യൂട്ടീവ് അംഗം കെ. മായൻ ആശംസ നേർന്നു. ഗണേഷ് കക്കഞ്ചേരി സ്വാഗതവും ആർ. കെ. ദീപ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *