KOYILANDY DIARY.COM

The Perfect News Portal

KSTA നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു

കൊയിലാണ്ടി: KSTA നേതൃത്വത്തിൽ ഉള്ള്യേരിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജനങ്ങളെ സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന  ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം അധ്യാപക – സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു സായാഹ്ന ധർണ സംഘടിപ്പിച്ചത്. കെ. എസ്. ടി. എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. പി രാജീവൻ ധർണ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം എസ്. കെ. ജയ്സി അധ്യക്ഷത വഹിച്ചു. കെ. എസ്. ടി. എ കൊയിലാണ്ടി സബ്ജില്ലാ പ്രസിഡണ്ട് ഗണേശ് കക്കഞ്ചേരി, കെ എസ് ടി എ ബാലുശ്ശേരി സബ് ജില്ലാ സെക്രട്ടറി പി. എം സോമൻ, കെ. പി സുരേഷ് എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *