KSSPU കൊയിലാണ്ടി ബ്ലോക്ക് വനിതാ കൺവെൻഷൻ
കൊയിലാണ്ടി: KSSPU കൊയിലാണ്ടി ബ്ലോക്ക് വനിതാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന വിപണന കേന്ദ്രം ഹാളിൽ നടന്ന പരിപാടിയിൽ സുകുമാരി അമ്മ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി സംഘടനാ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. പനായി ഗവ: ആയൂർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഫ് നിദ ഷംസുദ്ദീൻ ആയുസ്സ്, ആരോഗ്യം. ആയുർവേദം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.

മെഡി സെപ്പ്, പെൻഷൻ എന്നീ പോർട്ടലുകളെക്കുറിച്ച് ശ്രീധരൻ അമ്പാടി സംസാരിച്ചു. കെ. സുകുമാരൻ മാസ്റ്റർ, പി. സുധാകരൻ മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി. 58 വനിതകളും 15 പുരുഷന്മാരും കൺവൻഷനിൽ പങ്കെടുത്തു. ബ്ലോക്ക് വനിതാവേദി കൺവീനർ എൻ. കെ വിജയഭാരതി ടീച്ചർ സ്വാഗതവും ശുഭ ടീച്ചർ നന്ദിയും പറഞ്ഞു.

