കെ.എസ്.എസ്.പി.യു മാതൃഭാഷാ ദിനം ആചരിച്ചു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷ ദിനം ആചാരിച്ചു. പന്തലായനി ബ്ലോക് വ്യവസായ വികസന വിപണന കേന്ദ്രത്തിൽ നടന്ന ചടങ്ങ് കെ ആർ അജിത് മാസ്റ്റർ (ഡയറ്റ് വടകര) ഉദ്ഘാടനം ചെയ്തു. പി വി രാജൻ അധ്യക്ഷത വഹിച്ചു. സി. അപ്പുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
പി സുധാകരൻ മാസ്റ്റർ, കെ സുകുമാരൻ മാസ്റ്റർ, എം എം ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ ഗംഗാധാരൻ മാസ്റ്റർ സ്വാഗതവും കെ പി രവീന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

