KSSPA കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു

KSSPA കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട് കെ. സി. ഗോപാലൻ മാസ്റ്റർ പതാകയുയർത്തി. തുടർന്ന് ജില്ലാ കമ്മറ്റി യോഗം നടന്നു. സെക്രട്ടറി ടി. ഹരിദാസൻ റിപ്പോർട്ടും ട്രഷറർ ഒ. എം. രാജൻ മാസ്റ്റർ വരവു ചെലവു കണക്കും അവതരിപ്പിച്ചു. ടി.കെ. കൃഷ്ണൻ സ്വാഗതം പറഞ്ഞു. പുതിയ ഇന്ത്യ- ജനാധിപത്യ മതേതരമൂല്യങ്ങളും ബഹുസ്വരതയും എന്ന വിഷയത്തെ ആസ്പദമാക്കി കെ.പി.സി.സി. സെക്രട്ടറി നൗഷാദലി അരീക്കോട് വിഷയം അവതരിപ്പിച്ചു.

കെ.പി.സി.സി. മെമ്പർ സി.വി. ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വി. സദാനന്ദൻ സ്വാഗതവും എം. വാസന്തി നന്ദിയും പറഞ്ഞു. അനുമോദന സദസ്സിൽ കെ. സുബ്രഹ്മണ്യൻ അധ്യക്ഷനായി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.എസ്.പി.എ അംഗങ്ങളായ കോൺഗ്രസ്, മഹിളാ കോൺഗ്രസ് ഭാരവാഹികളെ അനുമോദിച്ചു. പി.പി.രാജു സ്വാഗതവും ഒ.എം. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

