KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആർടിസിയുടെ വിനോദയാത്രാ സർവീസ് വിലക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയുടെ വിനോദയാത്രാ സർവീസ് വിലക്കാനാകില്ലെന്ന് ഹൈക്കോടതി. വാഹനനിയമപ്രകാരം പ്രത്യേക മേഖലയിൽ സർവീസ് നടത്താൻ അനുമതി നൽകിയിട്ടുള്ളതിനാൽ കെഎസ്‌ആർടിസി ബസുകൾ വിനോദയാത്രയ്‌ക്ക്‌ ഉപയോഗിക്കുന്നതിൽ അപാകതയില്ലെന്ന്‌ വിലയിരുത്തിയാണ്‌ ജസ്‌റ്റിസ് ദിനേശ്കുമാർ സിങ്ങിന്റെ ഉത്തരവ്. കെഎസ്ആർടിസി ടൂർ പാക്കേജ് സർവീസിനെതിരെ എറണാകുളത്തെ  ടൂറിസ്‌റ്റ്‌ ബസ് ഉടമ ഒ എസ് ജസ്‌റ്റിൻ നൽകിയ ഹർജി തള്ളിയാണ്‌ കോടതിയുടെ ഉത്തരവ്‌.

ബസ് സർവീസിനുമാത്രമാണ് കെഎസ്ആർടിസിക്ക് പെർമിറ്റെന്നും വിനോദയാത്ര അനുവദിക്കാനാകില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.  എന്നാൽ, നിയമപരമായി ഇത് സാധ്യമാണെന്ന് കോടതി വ്യക്തമാക്കി. വിനോദയാത്ര നടത്താൻ കെഎസ്ആർടിസിക്ക് പെർമിറ്റ് നൽകിയിട്ടുള്ള സ്ഥലങ്ങളിലേക്ക് സ്വകാര്യ ഓപ്പറേറ്റർമാർക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കില്ല. അതിനാൽ, കെഎസ്ആർടിസിക്ക് ലഭിച്ച അവകാശത്തിന്റെ പേരിൽ സ്വകാര്യ ഓപ്പറേറ്റർമാരുടെ നിയമപരമായ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും കോടതി വിലയിരുത്തി.

Share news