കെഎസ്.കെ.ടി.യു കൊയിലാണ്ടി ഏരിയാ സമ്മേളനം
കൊയിലാണ്ടി: കെഎസ്.കെ.ടി.യു കൊയിലാണ്ടി ഏരിയാ സമ്മേളനം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ (വി.പി. ഗംഗാധരൻ മാസ്റ്റർ നഗറിർ) നടന്നു. പ്രസിഡണ്ട് പി. ബാബുരാജ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ഇ. ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. ബാബുരാജ് അധ്യക്ഷതവഹിച്ചു.

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനോടുള്ള കേന്ദ്ര അവഗണനക്കെതിരെയും കെ. മുരളീധരൻ എം.പി.യുടെ അനാസ്ഥക്കുമെതിരെ സമ്മേളനത്തിൽ പ്രമേയം പാസാക്കി. വെളിയണ്ണൂർ ചല്ലിയിലെ മുഴുവൻ തരിശ് ഭൂമിയിലും കൃഷിയിറക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, കർഷകതൊഴിലാളി പെൻഷന് കേന്ദ്ര വിഹിതം അനുവദിക്കുക തുടങ്ങിയ പ്രമേയവും സമ്മേളത്തിൽ പാസാക്കി.

എ. സി. ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും, എ.കെ. ബാലൻ വരവ് ചിലവ് കണക്കു അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. ബാലൻ, ജില്ലാ എക്സി. അംഗം കെ.കെ. മുഹമ്മദ്, കെ. കുഞ്ഞമ്മദ് മാസ്റ്റർ, പി. വിശ്വൻ മാസ്റ്റർ, കാനത്തിൽ ജമീല എം.എൽ.എ, എൻ. എം. ദാമോദരൻ, സി. ബാലൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഷീബ മലയിൽ സ്വാഗതവും അനിൽ പുതുക്കോട്ട് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ആർ.കെ. അനിൽ കുമാർ (പ്രസിഡണ്ട്), എസി. ബാലകൃഷ്ണൻ (സെക്രട്ടറി), കെ. പി. ചന്ദ്രിക ട്രഷറർ എന്നിവരെയും 31 അംഗ ഏരിയാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

