KOYILANDY DIARY.COM

The Perfect News Portal

KPSTA തിരുവങ്ങൂർ ബ്രാഞ്ച് സമ്മേളനം

കൊയിലാണ്ടി: സർക്കാരിന്റെ വികലമായ നയത്തിനെതിരെ കെ.പി.എസ്.ടി.എ സമരത്തിലേക്ക്. ജനുവരിയിൽ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് KPSTA തിരുവങ്ങൂർ ബ്രാഞ്ച് സമ്മേളനം സമാപിച്ചു. റവന്യൂ ജില്ലാ ജോ: സെകട്ടറി ഷർമിള ടീച്ചർ ഉദ്ഘാടനം ചെയ്തു. പണിമുടക്ക് സമര പരിപാടികളെക്കുറിച്ച് സംസ്ഥാന സമിതി അംഗങ്ങളായ എം മണി, പി.കെ രാധാകൃഷ്ണൻ എന്നിവർ വിശദീകരണം നടത്തി.
ചടങ്ങിൽ ജി. ദിൽജിത്ത്, പി. സാജു, എ. വിജയകുമാർ, സി. രേഖ, കെ.പി ബിജേഷ്, കെ. എസ് നിഷാന്ത് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുജയ് കൃഷ്ണ (പ്രസിഡണ്ട് ), സാജിദ (സെക്രട്ടറി), ദിൽജിത്ത് (ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
Share news