KPSTA സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
കൊയിലാണ്ടി: കേരള പ്രൈവറ്റ് സ്കൂള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന് ഇം.എം.എസ് ടൗണ്‍ഹാളില്‍ സംസ്ഥാന പ്രസിഡന്റ് ജോസിറ്റ് മോന് ജോണ്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി വി.കെ. രാജീവ്, സ്വാഗതസംഘം ചെയര്മാന് ടി.എം. സുബൈര്‍, കണ്‍വീനര്‍ കെ. നബീല്‍, സംസ്ഥാന നേതാക്കളായ ആര്.ഡി. പ്രകാശ്, എം.പി. ബെന്നി, ദിലീപ് കുമാര്‍, പി.സി. ആശിഷ്, ഈപ്പച്ചന്, ഫല്ഗുണന്, യു.എസ്. രതീഷ്, കെ. ദേവദാസന്, പി.ജെ. ജോസ്, ഷഫീഖ് കുറ്റ്യാടി എന്നിവര്‍ സംസാരിച്ചു.
