കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ബുധനാഴ്ച
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ബുധനാഴ്ച നടക്കും. രാവിലെ 11 മണിക്ക് ജി.വി.എച്ച്.എസ്. കൊലാണ്ടിയിൽ നടക്കുന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ പ്രകാശനം നിർവ്വഹിക്കും. 2023 ഒക്ടോബർ 30, 31 തിയ്യതികളിൽ ജി വി എച്ച് എസ്, കൊയിലാണ്ടി ജി എം വി എച്ച് എസ്, ജി വി എച്ച് എസ് പന്തലായനി, ഐ സി എസ് എച്ച് എസ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് മേള നടക്കുക.

ശാസ്തോത്സവത്തിന്റെ ഭാഗമായി ശാസ്ത്ര മേള ഗണിത ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്ര മേള, പ്രവൃത്തിപരിചയ മേള , ഐ.ടി മേള, വൊക്കേഷണൽ എക്സ് പോ എന്നിവയും നടക്കും.

