KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെ നവീകരണ പ്രവൃത്തി പൂര്‍ത്തിയായി; മന്ത്രി മുഹമ്മദ്‌ റിയാസ്‌

കോഴിക്കോട്‌: കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെ നവീകരണ പ്രവൃത്തി പൂര്‍ത്തിയായതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. 10 പാലങ്ങള്‍, 122 കള്‍വര്‍ട്ടുകള്‍, 25.5 കി.മീ നീളത്തില്‍ അരികുചാല്‍ നിര്‍മ്മാണം, 3793 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി, വിവിധ ജംങ്‌ഷനുകളുടെ നവീകരണം, 56 ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, ബസ് ബേകള്‍ എന്നിങ്ങനെ ആധുനിക നിലവാരത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത് – മന്ത്രി പറഞ്ഞു.

കോഴിക്കോട്, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് പാലക്കാട്  ജില്ലയിലെ മണ്ണാര്‍ക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട് നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്‌ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികൾക്കും സഹകരിച്ച ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേകം മന്ത്രി നന്ദി അറിയിച്ചു.

Share news