കോഴിക്കോട് ജില്ലാ ജനറൽ കൗൺസിൽ യോഗം കൊയിലാണ്ടിയിൽ നടന്നു
.
കൊയിലാണ്ടി: കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ KGHDSEU (CITU) കോഴിക്കോട് ജില്ലാ ജനറൽ കൗൺസിൽ യോഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ചെത്തുതൊഴിലാളി മന്ദിരത്തിൽ കാനത്തിൽ ജമീല നഗർ നടന്ന യോഗത്തിൽ എം ധർമ്മജൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പൊതുജനപങ്കാളിത്തത്തോടെ വികസനം നടപ്പിലാക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ജനാധിപത്യ രീതിയിൽ രൂപീകൃതമായിട്ടുളള ആശുപത്രി വികസന സമിതികളാൽ നിയമിക്കപ്പെട്ടിട്ടുള്ള്, ജീ വനക്കാരുടെ സംഘടനയായ കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ KGHDSEU (CITU) തൊഴിലാളികളുട അവകാശങ്ങൾ, നേടിയെടുക്കുന്നതിനുളള പോരാട്ടങ്ങളുടെ തീച്ചൂളയിലാണ്.
.

.
കോവിഡ് മഹാമാരി ഉൾപ്പെടെ ആരോഗ്യരംഗത്ത് എല്ലാ പ്രതിസന്ധിഘട്ടത്തിലും വിശ്രമമില്ലാതെ സേവനം ചെയ്തവരാണ്. ഈ മേഖലയിലെ തൊഴിലാളികളുടെ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകൾക്കും, തൊഴിൽ സുരക്ഷിതത്വത്തിനും, നിയമാനുസൃത ആനുകൂല്യങ്ങൾക്കും വേണ്ടിയുളള പ്രക്ഷോഭസമരങ്ങൾക്ക് യൂണിയൻ നേതൃത്വം നൽകിവരികയാണ്. രശ്മി ps അനുശോചനം രേഖപ്പെടുത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എം സുരേഷ് കുമാർ. സംസ്ഥാന കമ്മിറ്റി അംഗം എം വി വാസുദേവൻ. വി കെ സുധീഷ്. സംസ്ഥാന വനിത സബ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ വിനീത തുടങ്ങിയവർ സംസാരിച്ചു.
.

.
നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കോഴിക്കോട് ജില്ലയിലെ മുഴുവൻ ആശുപത്രി വികസന സമിതിKGHDSEU CITU ജീവനക്കാർ രംഗത്തിറങ്ങാൻ തീരുമാനിച്ചു.



