കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ്; വടകര റൂറൽ എസ്.പി സ്ഥലം സന്ദർശിച്ചു.
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ്; വടകര റൂറൽ എസ്.പി സ്ഥലം സന്ദർശിച്ചു. നവകേരള സദസ്സ് വേദിയായ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് വടകര റൂറൽ എസ്.പി. അരവിന്ദ് സുകുമാർ സന്ദർശനം നടത്തിയത്. അദ്ദേഹത്തോടൊപ്പം കൊയിലാണ്ടി എസ്.എച്ച്.ഒ എം.വി. ബി ജു, പയ്യോളി എസ്.എച്ച്.ഒ. സുഭാഷ്ബാബു എന്നിവരും ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയും മറ്റ് 20 മന്ത്രിമാരും പങ്കെടുക്കുന്നതുകൊണ്ട് ശക്തമായ സുരക്ഷ ക്രമീകരണത്തിൻ്റെ ഭാഗാമായാണ് സുരക്ഷാ ചുമലതലയുള്ള ഉദ്യോഗസ്ഥരുടെ സന്ദർശനം. ഇനിയുള്ള ദിവസങ്ങളിൽ കൊയിലാണ്ടിയിൽ നിരീക്ഷമം ശക്തമാക്കും.
