കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ മുൻകാല സിഡിഎസ് സംഗമം നടത്തി
.
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ മുൻകാല സിഡിഎസ് സംഗമം നടത്തി. 1995 മുതൽ 2025 വരെയുള്ള കാലഘട്ടത്തിലെ സി ഡിഎസ് മെമ്പർമാരുടെ സംഗമവും അനുമോദനചടങ്ങും നടത്തി. ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. ഇന്ദിര ടീച്ചർ, കൗൺസിലർ റഹ്മത്ത് ടി.വി, ടി. ചന്ദ്രിക, സിഡിഎസ് വൈസ് ചെയർപേഴ്സൺ മാരായിട്ടുള്ള ആരിഫ വി, സുദിന പി എന്നിവർ സംസാരിച്ചു. നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ നന്ദിയും പറഞ്ഞു.



