KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബാർ അസോസിയേഷന്റെ വാർഷികാഘോഷം സമുചിതമായി ആഘോഷിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ വാർഷികാഘോഷം  കൊയിലാണ്ടി കോടതി പരിസരത്ത് സമുചിതമായി ആഘോഷിച്ചു. കൊയിലാണ്ടി മുൻസിഫ് റവീണാ നാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മൂന്ന് വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറുന്ന മുൻസിഫ് റവീണാ നാഷിന് യാത്രയയപ്പും നൽകി.
അഡ്വ. എൻ. ചന്ദ്രശേഖരൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, അഡ്വ. ശങ്കരൻ എളാട്ടേരി, അഡ്വ. കെ.ബി. ജയകുമാർ, അഡ്വ. സീന എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വി.പി. വിനോദ് സ്വാഗതവും 
അഡ്വ. ഫരീദ നന്ദിയും പറഞ്ഞു. തുടർന്ന് ബാർ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Share news
error: Content is protected !!