KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോടതികൾ ഇന്ത്യൻ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാന സ്തംഭം: ജസ്റ്റിസ് എൻ നഗരേഷ്

കൊയിലാണ്ടി കോടതികൾ ഇന്ത്യയിലെ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാനസ്തംഭം: ജസ്റ്റിസ് എൻ നഗരേഷ് പറഞ്ഞു. നവീകരിച്ച കൊയിലാണ്ടി ബാർ അസോസിയേഷൻ ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എൻ നഗരേഷ്. ഇന്ത്യൻ ജനാധിപത്യം ലോകത്തിലെതന്നെ മഹാത്ഭുതം ആണെന്നും, നാന മേഖലകളിലെ സമഗ്ര മുന്നേറ്റത്തിന്റെ അമൃത വർഷത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
75 വർഷം മുൻപ് ലോകം പ്രതീക്ഷിക്കാത്ത വളർച്ചയാണ് സ്വാതന്ത്ര ഇന്ത്യ നേടിയിട്ടുള്ളത്. സാങ്കേതിക വിദ്യയുടെ വളർച്ച ജുഡീഷ്യറിയിലും അഡ്മിനിസ്ട്രേഷനിലും വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കും. അതിവേകതയിലുള്ള നീതി നിർവഹണത്തിന് സാങ്കേതിക വിദ്യ വലിയ സ്വാധീനം ചെലുത്തും. കൊയിലാണ്ടി കോടതി ഇന്ത്യയിലെ തന്നെ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാന സ്തംഭം ആയാണ് നിലകൊള്ളുന്നതെന്നും  അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ വി.സത്യൻ ആദ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് ടി.പി. അനിൽ, സബ് ജഡ്ജ് വിശാഖ്,  മുൻസിഫ് ആമിനക്കുട്ടി, എ.ജി.പി. അഡ്വ പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ അഡ്വ പി.ടി. ഉമേന്ദ്രൻ , ടി.എൻ. ലീന എന്നിവർ സംസാരിച്ചു.
Share news