KOYILANDY DIARY.COM

The Perfect News Portal

കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് ടോറസ് ലോറിയിലിടിച്ച് 3 യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് ടോറസ് ലോറിയിലിടിച്ച് 3 യുവാക്കൾക്ക് ദാരുണാന്ത്യം. തിരുവഞ്ചൂർ സ്വദേശി പ്രവീൺ (24), സംക്രാന്തി സ്വദേശികളായ ആൽവിൻ (22), ഫാറൂക്ക് (20) എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം.

അമിത വേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. 3 പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. മൂന്ന് യുവാക്കളും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടത്തില്‍ ബൈക്ക് പൂർണമായും തകർന്നിരുന്നു.

Share news