കോതമംഗലം ഗവ. എൽപി സ്ക്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു
കൊയിലാണ്ടി: കോതമംഗലം ഗവ. എൽപി സ്ക്കൂളിൽ ശിശുദിന റാലി സംഘടിപ്പിച്ചു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ റോസാപ്പൂക്കളും വെള്ള വസ്ത്രവുമണിഞ്ഞ് ചാച്ചാജീയെ അനുസ്മരിച്ച് കുഞ്ഞ് വിദ്യാർത്ഥികളുടെ വർണ്ണാഭമായ ശിശുദിനറാലി നടത്തി. ഹെഡ്മാസ്റ്റർ പ്രമോദ് കുമാർ പി, അദ്ധ്യാപകരായ ജിൻസി എൻ, സ്മിത ഒ കെ, അഷിത കുട്ടി, പിടിഎ അംഗം സിറാജ്, ദീപ്തി, ബിൻസി എന്നിവർ നേതൃത്വം നൽകി.
