കൊല്ലം ചിറ രവിയെ അനുസ്മരിച്ചു

കൊയിലാണ്ടി: കൊല്ലം ചിറ രവിയെ അനുസ്മരിച്ചു. എൻ.സി.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്, ബ്ലോക്ക് സെക്രട്ടറി, കണ്ണൂർ സർവ്വോദയ സംഘം പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും കൊയിലാണ്ടിയിലെ സാമൂഹിക – സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന കൊല്ലം ചിറ രവിയുടെ നാലാം ചരമവാർഷിക ദിനത്തിൽ എൻ സി പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

മണ്ഡലം പ്രസിഡണ്ട് കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.എൻ സി പി സംസ്ഥാന സെക്രട്ടറി സി. സത്യ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ടി.എം കോയ,ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ, ജില്ലാ പ്രവർത്തകസമിതിയംഗങ്ങളായ ഇ.എസ് രാജൻ, ചേനോത്ത് ഭാസ്കരൻ. ചെങ്ങോട്ട് കാവ് മണ്ഡലം പ്രസിഡണ്ട് ദാമോദരൻ, പത്തലത്ത് ബാലൻ, ടി. എം. ശശിധരൻ, മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.
