കൊല്ലം അരയൻകാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് മാർച്ച് 30 ന് കൊടിയേറും
കൊയിലാണ്ടി: കൊല്ലം അരയൻകാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് മാർച്ച് 30 ന് കൊടിയേറും. രാത്രി 7 മണിക്ക് തായമ്പക (ശ്രീശൻ അരയൻ കാവ്). 8 മണിക്ക് ദേവി ഗാനവും നൃത്തവും. 31 ന് രാത്രി 7 മണിക്ക് പി.എം. വ്യാസൻ ആദ്ധ്യാത്മിക പ്രഭാഷണം. 1ന് വൈകുന്നേരം 4 മണിക്ക് മുചുകുന്ന് പത്മനാഭന്റെ ഓട്ടൻതുള്ളൽ. രാത്രി തായമ്പക (അരയൻ കാവ് സുന്ദരൻ), 2 ന് രാത്രി 7 മണിക്ക് ഫ്യൂഷൻ തിരുവാതിര. 8 മണിക്ക് ഭക്തി ഗാനസന്ധ്യ.

3 ന് വൈകുന്നേരം 5 മണിക്ക് വാൾ എഴുന്നള്ളത്ത്, രാത്രി ഇരട്ടതായമ്പക പുതുക്കോട് ഉണ്ണികൃഷ്ണമാരാർ, ചെറുശ്ശേരി എസ്. അർജുന മാരാർ. രാത്രി 9 മണിക്ക് സ്കോളർഷിപ്പ് വിതരണം. 9.30 ന് നാട്ടരങ്ങ്, 4 ന് വൈകുന്നേരം 6 മണിക്ക് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 9.30 ന് മ്യൂസിക്കൽ നൈറ്റ്. രാത്രി 1 മണിക്ക് നാന്തകം എഴുന്നള്ളിപ്പ്. 5 ന് വൈകുന്നേരം 4 മണിക്ക് വെള്ളിക്കുട എഴുന്നളളിപ്പ് പിഷാരികാവിലേക്ക്. 6 ന് കാളിയാട്ടം, വൈകു 3 മണിക്ക് വാദ്യമേളത്തോടെ ഭഗവതിയുടെ പുറപ്പാട് പിഷാരികാവിലേക്ക്.

