കൊളാര ശേഖരനെ അനുസ്മരിച്ചു
.
കൊയിലാണ്ടി: ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും സ്ഥാപക നേതാവും സംസ്ഥാന എസ്ക്യൂട്ടീവ് കമ്മിറ്റി അംഗവും ആയി ദീർഘകാലം പ്രവർത്തിച്ച കൊളാര ശേഖരൻ്റെ ഒന്നാം ചരമവാർഷികവും ഫോട്ടോ അനാച്ഛാദനവും നടന്നു. എ.കെ.ആർ. ആർ.ഡി.എ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന അനുസ്മരണം സംസ്ഥാന സെക്രട്ടറി പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

സപ്ലൈ ഓഫീസർ ഫക്രുദീൻ ആലി മുഖ്യാതിഥിയായിരുന്നു. റേഷൻ ഇൻസ്പെക്ടർ ശ്രീനിവാസൻ, പുതിയ ഉള്ളതിൽ ശശിധരൻ മങ്കര, ടി. സുഗതൻ സി.കെ. വിശ്വൻ, യു. ഷിബു, വി. പി. നാരായണൻ, എ.കെ. രാമചന്ദ്രൻ, പ്രീത ഗിരീഷ്, രതീഷ്, സുരേഷ് കാവുംവട്ടം, വേണുഗോപാലൻ എന്നിവർ സംസാരിച്ചു.



