കൊയിലാണ്ടി വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് വിമൻസ് ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിലേക്ക് ആണ് രക്തം ദാനം ചെയ്തത്. വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ജയരാജ് പണിക്കർ അധ്യക്ഷത വഹിച്ചു.

50 പേർ രക്തം ദാനം നൽകി. അതോടൊപ്പം വിദ്യാർത്ഥികൾക്ക്, രക്തം ദാനം നൽകുന്നതിന്റെ ആവശ്യകതയും അതു നൽകിയാൽ ഉണ്ടാകുന്ന ഗുണങ്ങളും സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി. എൻഎസ്എസ് യൂണിറ്റ് ലീഡർ അദ്വൈതരാജ് സ്വാഗതവും പ്രോഗ്രാം ഓഫീസർ സിന്ധു കെ നന്ദിയും പറഞ്ഞു.
