കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
കൊയിലാണ്ടി: 2023-24 വർഷത്തെ കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും ഗാനരചയിതാവും പൂർവ്വ വിദ്യാർത്ഥിയുമായ രമേശ് കാവിൽ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഗതൻ മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു.

ലോഗോ രൂപകല്പന ചെയ്തത് പൊയിൽകാവ് HSS ലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി നിഹാരിക രാജ് ആണ്. പ്രിൻസിപ്പൽ രേഖ ടീച്ചർ, ഹെഡ് മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ, PT A പ്രസിഡണ്ട് ശശി ഉട്ടേരി, ടടG ചെയർമാൻ AKN അടിയോടി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
