KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തണം

കൊയിലാണ്ടി: കേരള ഗവ നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനം. കൊയിലാണ്ടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തി നഴ്സിംഗ് ഓഫീസർമാരുടെ പുതിയ തസ്തിക സൃഷ്ടിച്ച് പൊതു ജനാരോഗ്യ സംവിധാനങ്ങൾ ശക്തി പെടുത്തണമെന്ന് കേരള ഗവ നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപെട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോലീസ് ഏയ്ഡ് പോസ്റ്റ്‌ സ്ഥാപിക്കണം എന്നും സമ്മേളനം  ആവശ്യപ്പെട്ടു.
സമ്മേളനം KGNA സംസ്ഥാന കമ്മിറ്റി അംഗം പുഷ്പജ കെവി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട് സ്വാതി എസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സ്മിത വിപി ജില്ലാ റിപ്പോർട്ടിങ്ങും, ഏരിയ സെക്രട്ടറി അമൽഗീത് എം ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ സജിത കെ.കെ, ജൂബിലി സി എന്നിവർ യോഗത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഏരിയ ട്രഷറർ വരവ് ചിലവ് കണക്കും രമ്യ മോഹൻ പ്രമേയങ്ങളും അവതരിപ്പിച്ചു. ചർച്ചയ്ക്കും മറുപടിക്കും ശേഷം യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി അമൽഗീത് എം  സ്വാഗതവും ട്രഷറർ ശ്രീശുഭ ടി എൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സ്വാതി എം (പ്രസിഡണ്ട്), അമൽഗീത് എം (സെക്രട്ടറി), ശ്രീശുഭ ടി എൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news