കൊയിലാണ്ടി റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു
കൊയിലാണ്ടി റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര-ഗണിത ശാസ്ത-സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയും വൊക്കേഷണല്‍ എക്‌സ്‌പോയും സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് മുഖ്യാതിഥിയായി.

ജിവിഎച്ച് എസ് സ്‌കൂളില്‍ പ്രവൃത്തിപരിചയ മേളയും, ജിഎംവി എച്ച്എസ് സ്‌കൂളില്‍ സയന്‍സ് മേളയും, പന്തലായനി ജിഎച്ച് എസ് സ്‌കൂളില്‍ ഗണിതശാസ്ത്ര മേളയും, ഐടി മേളയും, ഐ സി എസ് സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര മേളയും, കൊയിലാണ്ടി മുന്‍സിപ്പല്‍ സേറ്റഡിയത്തില്‍ വൊക്കേഷണല്‍ എക്‌സ്‌പോയുമാണ് നടന്നത്. വൊക്കേഷണല്‍ എക്‌സ്‌പോയില്‍ കോഴിക്കോട്, വയനാട് ജില്ലയിലുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജിലപറവക്കൊടി, പി രത്ന വല്ലി, വി പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ്, ഗിരീഷ് കുമാർ, പി ടി എ പ്രസിഡൻ്റ് വി ശുചീന്ദ്രൻ, ബിജേഷ് ഉപ്പാലക്കൽ, അജിതകുമാരി ടി കെ പ്രവീൺ എന്നിവർ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെലൻ ഹൈസന്ത് മെൻഡോൺസ് സ്വാഗതം പറഞ്ഞു.
