KOYILANDY DIARY

The Perfect News Portal

മോഷ്ടാക്കളെ വലയിലാക്കാൻ കൊയിലാണ്ടി പോലീസ് രംഗത്തെത്തി

കൊയിലാണ്ടി: മോഷ്ടാക്കളെ വലയിലാക്കാൻ കൊയിലാണ്ടി പോലീസ് രംഗത്തിറങ്ങി. മൊബൈൽ ഫോൺ മോഷ്ടാവ് വലയിലായി. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊയിലാണ്ടിയിലെ പല ഭാഗത്തുമായി നിരവധി മോഷണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ജനങ്ങളിൽനിന്ന് വ്യാപകമായ പരാതിയാണ് ഉയർന്നത്. മോഷണം വ്യാപകമായതോടെ പോലീസും ശക്തമായ നടപടികളുമായ രംഗത്തെത്തിയതോടെ മൊബൈൽ മോഷ്ടാവ് വലയിലാകുകയും ചെയ്തു. മുചുകുന്ന് എരോത്ത് താഴ സുഗീഷ് 35 ആണ് പിടിയിലായത്

തുടർന്ന് മോഷ്ടാക്കളെ കുടുക്കാൻ രാത്രികാല പെട്രോളിംഗ് ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. കൊയിലാണ്ടി സി.ഐ. എം.വി. ബിജു, എസ്.ഐ.മാരായ അനീഷ് വടക്കയിൽ, പി.എം. ശൈലേഷ് എന്നിവരുടെ നേതൃത്വത്തിൽ വനിതാ പോലീസ് അടക്കമുള്ള പോലീസ് സംഘത്തെ മൂന്നു യുണിറ്റുകളാക്കി, നഗരത്തിലും, ഉൾഗ്രാമങ്ങളിലും പെട്രോളിംഗ് നടത്തും,

കഴിഞ്ഞ ദിവസം പുലർച്ചെ മോഷ്ടിച്ച മൊബൈൽ ഫോണുമായി യുവാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി. മുചുകുന്ന് എരോത്ത് താഴ സുഗീഷ് 35 നെയാണ് മരളൂർ ക്ഷേത്രത്തിനു സമീപം വെച്ച് പോലീസ് പിടികൂടിയത് എസ്.ഐ. അനീഷ് വടക്കയിൽ, എസ്.സി.പി.ഒ.മാരായ ടി.പി. പ്രവീൺ, കെ. ഷൈജു, മൗവ്യ, തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisements

പിടിയിലായ യുവാവ് കഴിഞ്ഞ ദിവസം രാത്രി കൊയിലാണ്ടിബസ് സ്റ്റാൻ്റിൽ വെച്ച് ഒരാളെ ആക്രമിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും, കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ നടന്ന നിരവധി മൊബൈൽ മോഷണ കേസിലെ പ്രതിയുമാണെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു.