KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ‘ഗുഡ്മോർണിംഗ്’ ഇടവേള ഭക്ഷണം പദ്ധതി ഇന്ന് ആരംഭിക്കുന്നു

കൊയിലാണ്ടി നഗരസഭ ‘ഗുഡ്മോർണിംഗ്’ ഇടവേള ഭക്ഷണം പദ്ധതി ശ്രദ്ധേയമാകുന്നു. നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7-ാം ക്ലാസ് വരെയുള്ള 5000ൽ പരം വിദ്യാർത്ഥികൾക്കാണ് ഇടവേള ഭക്ഷണമൊരുക്കി വേറിട്ട മാതൃകയാകുന്നത്. നഗരത്തിലെ വിദ്യാർത്ഥികൾ വിശപ്പില്ലാതെ ആരോഗ്യത്തോടെ പഠിക്കുക എന്ന സന്ദേശമാണ് ഇടവേള ഭക്ഷണ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 15 കുടുംബശ്രീ സംരംഭകരാണ് രാവിലെ 10.30 ഓടെ മുഴുവൻ സ്കൂളുകളിലും ഇടവേള ഭക്ഷണം എത്തിച്ച് സ്കൂൾ ഹെഡ് മാസ്റ്റർമാരുടെ മേൽനോട്ടത്തിൽ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്.

ഇടവേള ഭക്ഷണ വിതരണം പദ്ധതി ജൂലായ് 1ന് രാവിലെ 10.30 ന് കോതമംഗലം GLP സ്ക്കൂളിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യും. നഗരസഭയിലെ മറ്റ് വിവിധ സ്കൂളുകളിൽ വാർഡ് കൗൺസിലർമാർ ഉദ്ഘാടനം നിർവ്വഹിക്കും. 

Advertisements
Share news