കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേള ആരംഭിച്ചു
കൊയിലാണ്ടി: നഗരസഭ കേരളോത്സവം കായിക മേള സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ കെ. പി സുധ പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു.

സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ കെ എ ഇന്ദിര ടീച്ചർ, ഇ.കെ. അജിത്ത് മാസ്റ്റർ, പ്രജില സി, കൗൺസിലർമാരായ വത്സരാജ് കേളോത്ത്, രമേശൻ വലിയാട്ടിൽ, കെ.എം സുമതി, ഭവിത, പ്രമോദ് മലയിൽ, ഹെൽത്ത് സൂപ്പർ വൈസർ സതീഷ്, എച്ച്. ഐ. റിഷാദ്, ജമീഷ് മുഹമ്മദ്, പ്രദീപ് എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി KAS, നന്ദിയും പറഞ്ഞു.

ഇന്ന് അത് ലറ്റിക്സ് മത്സരങ്ങളും 17ന് ക്രിക്കറ്റ്, ഷട്ടിൽ, ബാറ്റ്മിന്റൺ, നീന്തൽ മത്സരങ്ങളും 18ന് ഫുട്ബോൾ, പഞ്ചഗുസ്തി മത്സരങ്ങളും നടക്കുന്നു.
