കൊയിലാണ്ടി നഗരസഭ വാർഡ് 20 വയോജന സംഗമം ” നിറവ് ” സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭ 2023 – 24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വാർഡ് 20ൽ വയോജനങ്ങളുടെ കൂട്ടായ്മ “നിറവ് ” സംഘടിപ്പിച്ചു. 60 വയസിന് മുകളിലുള്ളവർക്കായി മുത്താമ്പി എൻ എസ് സ്മാരക ഗ്രന്ഥാലയത്തിൽ ചേർന്ന ഒത്തുചേരൽ വികസനകാര്യ അധ്യക്ഷ കെ എ ഇന്ദിര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ എൻ എസ് വിഷ്ണു അധ്യക്ഷത വഹിച്ചു.

സി വി കുഞ്ഞായൻ (പ്രസിഡണ്ട്) ടി ശ്രീധരൻ (സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 9 അംഗ എക്സിക്കുട്ടീവ് നിലവിൽ വന്നു. മുൻ കൗൺസിലർ കെ എം ജയ, അങ്കണവാടി ടീച്ചർ ജീജ, കുടുംബശ്രീ എ ഡി എസ് ചെയർപേഴ്സൺ സുധിന, വൈസ് ചെയർപേഴ്സൺ ഗീത എളവന തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി ടീച്ചർ ഇന്ദിര പുതിയോട്ടിൽ സ്വാഗതം പറഞ്ഞു.

വയോജനങ്ങൾക്കായുള്ള ഒത്തുചേരൽ, യാത്രകൾ, മറ്റു വിവിധ പരിപാടികൾ തുടങ്ങിയവ ആസൂത്രണം ചെയ്യും. വേദിയിൽ വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
