KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിക്ക് നഷ്ടമായത് മികച്ച മികച്ച ഗോൾ കീപ്പറെയും ഫുട്ബോൾ പരിശീലകനെയും

കൊയിലാണ്ടി: കെ.ടി. സുരേന്ദ്രൻ്റെ മരണത്തോടെ കൊയിലാണ്ടിക്ക് നഷ്ടമായത് മികച്ച ഗോൾ കീപ്പറെയും ഫുട്ബോൾ പരിശീലകനെയും, കൊയിലാണ്ടി ജി വി.എച്ച്.എസ്.എസ് ൽ പഠിക്കുമ്പോൾ ഫുട്ബോൾ കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഗോൾകീപ്പറായാണ് ഏറ്റവും മികവ് തെളിയിച്ചത്. പിന്നീട് നിരവധി ക്ലബ്ബുകളിൽ സുരേന്ദ്രൻ തൻ്റെ സാന്നിധ്യം അറിയിച്ചു. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ ജോലി ലഭിച്ചതോടെ പി.ആർ.ടി ടീമിലെ കളിക്കാരനായി,  ജില്ലയിലെ ഭഗത് സിംഗ് ക്ലബ്ബ്, ക്വാർട്ട്സ് സോക്കർ, ഇൻഡിപെൻഡൻ്റ ബഡ്സ്, ക്ലബ്ബിലും, കൊയിലാണ്ടിയിലെ പ്രമുഖ ഫുട്ബോബോൾ ടീമുകളായ മണമൽ വികാസ്, പ്ലേ മേക്കേഴ്സ് കൊരയങ്ങാട്, തുടങ്ങിയ ടീമുകളിലും സുരേന്ദ്രൻ മികച്ച ഗോൾകീപ്പറായി മാറി.

വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ ഒരു ഇടതുപക്ഷ മനസിൻ്റെ ഉടമായായിരുന്നു സുരേന്ദ്രൻ. 2008 മുതൽ സിപിഐ(എം) അംഗവും, മരണസമയത്ത്  ദേവസ്വം കുനി ബ്രാഞ്ച് അംഗമായി പ്രവർത്തിക്കുകയായിരുന്നു, കർഷകസംഘത്തിൻ്റെയും പട്ടികജാതി ക്ഷേമ സമിതിയുടെയും സജീവ പ്രവർത്തനത്തിലേർപ്പെട്ട സുരേന്ദ്രൻ പൊതുപ്രവർത്തന രംഗത്ത് ഇടപെട്ട് നാട്ടുകാരുടെ പ്രിയ്യപ്പെട്ടവനായി മാറി.

Advertisements

പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ നിന്നും പിരിഞ്ഞതോടെയാണ് വീണ്ടും കൊയിലാണ്ടിയിലെ ഫുട്ബോൾ പരിശീലന രംഗത്തേക്ക് ചുവട് മാറിയത്. ഇതൊടെ നിരവധി കുട്ടികളുടെ പരിശീലകനായി മാറി. ഇപ്പോൾ എ.ബി.സി. ഫുട്ബോൾ ടീമിൻ്റെ പരിശീലകനായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ശ്രുതി, ശ്രേണി, ശ്രാവൺ. മരുമകൻ: അഭിലാഷ് (ആർമി), സഹോദരങ്ങൾ, ഉഷ, പരേതനായ ബാലകൃഷ്ണൻ (റിട്ട. എസ്.ഐ),

Advertisements