കൊയിലാണ്ടി ഗവ. കോളേജ് 1991_93 പ്രീ ഡിഗ്രി ബാച്ച് കൂട്ടായ്മയുടെ വാർഷിക സംഗമം നടന്നു

കൊയിലാണ്ടി ഗവ. കോളേജ് 1991_93 പ്രീ ഡിഗ്രി ബാച്ച് കൂട്ടായ്മയുടെ വാർഷിക സംഗമം പൂക്കാട് എഫ് എഫ് ഹാളിൽ വെച്ച് നടന്നു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും ടെലിവിഷൻ കോമഡി ഷോകളിലെയും മറ്റ് സ്റ്റേജ് ഷോകളിലെയും നിറസാന്നിധ്യമായ മധുലാൽ കൊയിലാണ്ടി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് സജി. വി. കെ. അധ്യക്ഷത വഹിച്ചു.

വിവിധ മത്സര പരീക്ഷകളിലും മറ്റു വിഭാഗങ്ങളിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയവരെ അനുമോദിച്ചു. റജിന ബാലകൃഷ്ണൻ, സന്തോഷ് നരിക്കിലാട്ട്, അശ്വിനി ദേവ്, ബിന്ദു പി കെ, ഷീന പ്രജിത്ത്, സലീം നടുവണ്ണൂർ എന്നിവർ സംസാരിച്ചു.

കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി സന്തോഷ് നരിക്കിലാട്ട് (പ്രസിഡണ്ട്) മിനി പ്രദീപ് (സെക്രട്ടറി) ഷീന പ്രജിത്ത് (ട്രഷറർ) സന്തോഷ് കുമാർ (വൈസ് പ്രസിഡണ്ട്) പ്രവീൺകുമാർ . കെ (ജോയൻ്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് കരോക്കെ ഗാനമേളയും മധുലാൽ കൊയിലാണ്ടിയുടെ മിമിക്രിയും അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുരേഷ് മുചുകുന്ന് സ്വാഗതവും മിനി പ്രദീപ് നന്ദിയും രേഖപ്പെടുത്തി.
