കൊടക്കാട്ടുംമുറി വീവൺ ലൈബ്രറി & കലാസമിതി ഓണാഘോഷം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: വീവൺ ലൈബ്രറി & കലാസമിതി കൊടക്കാട്ടുംമുറി “ഒന്നിച്ചോണം നല്ലോണം” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല പ്രസിഡണ്ട് വിനീഷ്. കെ അധ്യക്ഷത വഹിച്ചു. ഒരു ദിനം മുഴുവൻ നീണ്ട ആഘോഷം വിവിധ കലാകായിക മത്സര പരിപാടികൾ, പൂക്കളം, തിരുവാതിരക്കളി, ഓണസദ്യ, അത്താഴം, കരോക്കെ ഗാനമേള എന്നിവയാൽ സമ്പുഷ്ടമായി. കൗൺസിലർമാരായ രമ്യ തിരുവലത്ത്, വി. രമേശൻ മാസ്റ്റർ, എൻ.കെ.ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം കൺവീനർ സിജീഷ്. പി. സ്വാഗതവും സെക്രട്ടരി സുനിൽ. ടി നന്ദിയും പറഞ്ഞു.



