KOYILANDY DIARY.COM

The Perfect News Portal

കൊച്ചി മെട്രോ ഇനി സ്മാർട്ട് സിറ്റിയിലേക്കും; രണ്ടാം ഘട്ടത്തിന് അംഗീകാരം

.

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇൻഫോപാർക്കും കടന്ന്‌ സ്മാർട്ട് സിറ്റിയിലേക്ക്‌. സ്മാർട്ട് സിറ്റിയിലേക്ക്‌ പദ്ധതി നീട്ടുന്നതിന്‌ അംഗീകാരമായി. രണ്ടാംഘട്ട നടപടികൾ ഡിസംബറിൽ പൂർത്തിയാക്കും. മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതിരേഖ മാർച്ചിൽ സമർപ്പിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വാർത്ത സമ്മേളത്തിൽ അറിയിച്ചു.

 

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം സ്മാർട്ട് സിറ്റിയിലേക്ക് നീട്ടുന്നതിനാണ് അനുമതി ലഭിച്ചത്. പാതക്കായുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. സ്ഥലം കൈമാറുന്നതിനായുള്ള തുടർ നടപടികൾ പുരോഗമിക്കുകയാണ്. ഡിസംബറോടെ രണ്ടാം ഘട്ടം പൂർത്തിയാക്കുകയും അഞ്ച്‌ സ്‌റ്റേഷനുകളുടെ നിർമാണം ജൂലൈയിൽ അവസാനിക്കുകയും ചെയ്യും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ബന്ധിപ്പിച്ചുള്ള മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതിരേഖ മാർച്ച്‌ പതിനാലിന് സമർപ്പിക്കും.

Advertisements

 

മൂന്നാംഘട്ടത്തിൽ എഐ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തും ഇതിനായി ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി ധാരണയിലെത്തി. രാജഗിരി എന്‍ജിനീയറിങ് കോളേജിന്റെയും സഹായമുണ്ട്‌. നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ ഉൾപ്പെടെയുള്ള യാത്ര സുഗമമാക്കാൻ സഹായിക്കുന്നതാണ്‌ മൂന്നാംഘട്ട പദ്ധതി.

Share news